ജനകീയ ശുചീകരണം
July 13, 2026

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്,അമ്പലത്തറ പോലീസ് സ്റ്റേഷൻ , പുല്ലൂർ പെരിയ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നിരന്തരമായി അപകടം നടക്കുന്ന മേഖലയായ ഗുരുപുരം മുതൽ ഏഴാംമൈൽ വരെ ജനകീയ ശുചീകരണം നടത്തുന്നതിന് ഒരു സ്പെഷ്യൽ ഡ്രൈവ് 13.06.2026 ന് നടത്തുന്നതിന് ജൂലൈ 9-ാം തീയതി നീലാംബരി ഓഡിറ്റോറിയത്തിൽ വെച്ചു ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ആയത് പ്രകാരം ജനകീയ ശുചീകരണ യജ്ഞം ഇന്ന് രാവിലെ 9 മണിക്ക് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി നിധിൻരാജ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സബിത സി കെ, അമ്പലത്തറ സി ഐ ഷാജു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി പി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് വയമ്പ്, സന്ധ്യ പി സി, ജനപ്രതിനിധികൾ , കോടോം ബേളൂർ ഹരിത കർമ്മസേന പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ആസൂത്രണ സമിതി അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ, ഇരിയ ജമാഅത്ത് അംഗങ്ങൾ,ഗുരുപുരം ക്ഷേത്രപ്രതിനിധികൾ,പഞ്ചായത്ത് ഉദ്യോഗസ്ഥർ,വിവിധ സന്നദ്ധ സേന പ്രവർത്തകർ, പ്രദേശവാസികൾ,സനാതന കോളേജ് NSS യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുള്ള ചായയും ലഘുഭക്ഷണവും ഗുരുപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയും, ഉച്ചഭക്ഷണം ഇരിയ ജുമാ മസ്ജിദ് പള്ളി കമ്മിറ്റിയും നല്കി.