ജലബജറ്റ്

May 19, 2026

ജലവിജ്ഞാനം പഞ്ചായത്ത് തല ശില്പശാല
കോടോം ബെളൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2026 മെയ് 19-ന് ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് ഹാളിൽ ജലവിജ്ഞാനം സംബന്ധിച്ച് പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും, വരുംതലമുറയ്ക്കായി ജലസമ്പത്ത് സംരക്ഷിക്കുന്നതിനുമായി ഈ പരിപാടി ലക്ഷ്യമിട്ടിരുന്നു.
പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയിൽ ജലസംരക്ഷണ മാർഗങ്ങളും അതിന്റെ ആവശ്യകതയും വിശദമായി അവതരിപ്പിച്ചു. “ജലസംരക്ഷണം നമുക്ക്… വരുംതലമുറയ്ക്ക്…” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ശില്പശാല വിജയകരമായി നടന്നു.

ജലബജറ്റ്