ബാനം സുരംഗ

വടക്കേ മലബാറിലെ (പ്രത്യേകിച്ച് കാസർകോട് ജില്ല) പരമ്പരാഗതമായ ഭൂഗർഭ ജലസംഭരണികളും ജലസേചന മാർഗ്ഗങ്ങളുമാണ് സുരംഗങ്ങൾ. കോടോം ബേളൂ‍ര്‍ ഗ്രാമപഞ്ചായത്തിലെ ബാനം പ്രദേശത്തുള്ള സുരംഗ ഇന്ന് ടൂറിസ്റ്റുകളുടെ ഒരു ആകര്‍ഷണമാണ്. ഏകദേശം 200 മീറ്റര്‍ നീളമുള്ള ചെങ്കല്ല് മണ്ണിനാല്‍ നി‍ര്‍മിതമായ ഈ സുരംഗയില്‍ വർഷം മുഴുവൻ ജലം ലഭ്യമാണ് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കുന്നുകളുടെ അടിവാരം തുരന്നാണ് സുരംഗങ്ങൾ നിർമ്മിക്കുന്നത്. പാറയും മണ്ണും തുരന്ന് ഉള്ളിലെ ഉറവകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു. 

   സാധാരണയായി കൃഷിക്കും കുടിവെള്ളത്തിനുമായി മാത്രം ഉപയോഗിക്കുന്ന സുരംഗങ്ങളിൽ നിന്നും വ്യത്യസ്തമായി, ബാനം സുരംഗം ഇന്ന് വടക്കൻ മലബാറിലെ ഒരു പ്രധാന ഇക്കോ-ടൂറിസം കേന്ദ്രമാണ്.

ബാനം സുരംഗ