ആലത്തടി തറവാട് -പത്തായപ്പുര
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പത്തായപ്പുര ഒരുകാലത്ത് പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. മുൻതലമുറയിലെ നിരവധി പേർ ഇവിടെ അക്ഷരലോകത്തേക്ക് ആദ്യ ചുവടുവെച്ചു. കാലത്തിന്റെ മാറ്റങ്ങൾക്കിടയിലും ചരിത്രത്തിന്റെ സാക്ഷിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഈ കെട്ടിടം, നാടിന്റെ വിദ്യാഭ്യാസ പൈതൃകത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും വിലമതിക്കാനാവാത്ത സ്മാരകമാണ്. കാലം മാറിയെങ്കിലും, ഒരുകാലത്ത് അറിവിന്റെ ആലയമായിരുന്ന ഈ പത്തായപ്പുരയുടെ മഹത്വം ഇന്നും മായാതെ നിലനിൽക്കുന്നു.
Read more at: https://www.deshabhimani.com/kerala/kasaragod/818059