ചുണ്ണംകുളം വെള്ളച്ചാട്ടം
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴക്കാലത്ത് മാത്രം കണ്ട് വരുന്ന ഒരു ചെറിയ പ്രകൃതിദത്ത വെള്ളച്ചാട്ടം ആണ് ചുണ്ണംകുളം വെള്ളച്ചാട്ടം. വാര്‍ഡ് 18 ആനക്കല്ലില്‍ ആണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ശക്തമായ മഴ ലഭിക്കുന്ന ദിവസങ്ങളിൽ സമീപമുള്ള കുന്നുകളില്‍ നിന്നും കാടുകളില്‍ നിന്നും മഴവെള്ളം ഒരുമിച്ച് ഒഴുകി മനോഹരമായ വെള്ളച്ചാട്ടമായി മാറുന്നു.
പ്രകൃതിദത്തവും താൽക്കാലിക സാന്നിധ്യവുമാണ് ചുണ്ണംകുളം വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത . മഴക്കാലം കഴിഞ്ഞാൽ വെള്ളച്ചാട്ടം മന്ദഗതിയിലാകുകയും പിന്നീട് പൂർണമായും ഇല്ലാതാകുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ കാഴ്ച അനുഭവിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്.
പച്ചപ്പിൽ മൂടപ്പെട്ട പ്രകൃതിദൃശ്യങ്ങൾ, ശുദ്ധമായ വായു, ഒഴുകുന്ന വെള്ളത്തിന്റെ സംഗീതം എന്നിവ ചേർന്നപ്പോൾ ഈ സ്ഥലം സന്ദർശകർക്കു മനസിന് സമാധാനവും പുതുമയും നൽകുന്നു. പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന ഈ പ്രദേശം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് ടൂറിസത്തിന് മികച്ച സാധ്യതയുള്ള സ്ഥലമാണ്.